Latest NewsUSA

ട്വീറ്റ് ചതിച്ചു: ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഇലോണ്‍ മസ്‌കിന്റെ നീക്കി

ഓഗസ്റ്റ് ഏഴു മുതല്‍ ടെസ്ലയുടെ ഓഹരി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്

വാഷിങ്ടന്‍: നിക്ഷേപകരെ തെറ്റുദ്ധരിപ്പിക്കുന്ന രീതിയില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തിയ ഇലോണ്‍ മസ്‌ക് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍ അനാവശ്യ പ്രസ്താനവകള്‍ ട്വീറ്റ് ചെയ്തതിനാണ് സ്ഥാനനഷ്ടം. കൂടാതെ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ടെസ്ലയും മസ്‌ക്കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും മസ്‌ക് നല്‍കണം.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനുമായുള്ള(എസ്ഇസി) ധാരണ പ്രകാരമാണു ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മസ്‌ക് മാറുക. 45 ദിവസത്തിനുള്ളില്‍ മസ്‌ക് സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്നും മൂന്നു വര്‍ഷത്തേക്കെങ്കിലും മസ്‌ക് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വരുമെന്നും കമ്പനി അറിയിച്ചു. എന്നാല്‍ മസ്‌കിന് സിഇഒ സ്ഥാനത്തു തുടരാനാകും.

ഓഗസ്റ്റ് ഏഴിന് മസ്‌കിന്റേതായി വന്ന ഒരു ട്വീറ്റാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനിടയാക്കിയത്. ടെസ്ല കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ പോകുകയാണെന്നും ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു ട്വീറ്റ്. ഇതിന് ഏകദേശം 7000 കോടി ഡോളര്‍ വേണ്ടി വരുമെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ എസ്ഇസി കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടെസ്ലയുടെ ഓഹരി ഇടിഞ്ഞിരുന്നു. ഓഗസ്റ്റ് ഏഴു മുതല്‍ ടെസ്ലയുടെ ഓഹരി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ടെസ്ലയുടെ തലപ്പത്തു നിന്നു മസ്‌ക് മാറുകയാണെങ്കില്‍ കമ്പനിയുടെ ഓഹരിനിലവാരത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതേസമയം പിഴയായ രണ്ട് കോടി രൂപ  നല്‍കാമെന്ന് മസ്‌ക് സമ്മതം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button