ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങളിലെ അന്വേഷണം വേഗത്തിലാക്കാന്‍ സംവിധാനം കൊണ്ടുവരണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും മഹത്വവുമെന്ന വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ ദില്ലിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്നതിനിടയിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ജുഢീഷ്യറിയുടെ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡ ആരോപിച്ചു. കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് വൈകിപ്പിച്ചത് മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ്.നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഈ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയ വിശദീകരണങ്ങള്‍ ന്യായീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡ വ്യക്തമാക്കി. ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ ദില്ലിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments