Latest NewsKerala

പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായവുമായി നടന്‍ പ്രേംനസീറിന്റെ മകന്‍ ഷാനവാസും

തിരുവനന്തപുരം: പ്രളയവും പേമാരിയും കനത്ത നാശനഷ്ടം ഉണ്ടാക്കിയ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് കൈത്താങ്ങായി നടന്‍ പ്രേംനസീറിന്റെ മകന്‍ ഷാനവാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാനവാസ് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി. തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറുകയായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സിനിമയിലെ പ്രതിഫലം മുഴുവനും നല്‍കി തമിഴകത്തിന്റെ പ്രിയതാരം ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് മാതൃകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button