അബുദാബി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയെന്നും സര്‍ക്കാരിന്റെ മുന്നിലുള്ള പരമമായ ലക്ഷ്യം നവകേരള സൃഷ്ടിയായിരുന്നെങ്കില് ശബരിമല വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓരോ കാലാവസ്ഥയിലും ഓരോ സംസ്ഥാനത്തും ഇത്തരത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാം.ആ സമയങ്ങളിലൊക്കെ വിദേശരാജ്യങ്ങളില്‍ പോയി പണം സമാഹരിക്കണമെന്ന് പറയുന്നത് തന്നെ അപക്വമായ നിലപാടുകളാണെന്നും പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന അവസരത്തില്‍ മറ്റ് രാജ്യങ്ങളില്‍ ഭിക്ഷാ പാത്രവുമായി പോകുന്ന രീതി ഇന്ത്യയ്ക്ക് തന്നെ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ശക്തിയേറിയ ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിതെന്നും ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments