മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനായിരുന്ന പ്രേംനസീര്‍ അദ്ദേഹത്തിനു വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും എല്ലാം ജനങ്ങള്‍ക്കുവേണ്ടി നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. പ്രേംനസീര്‍ ഹിന്ദു ക്ഷേത്രത്തില്‍ മുസ്ലീം ആനയെ നടക്കിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Read also: സംസ്ഥാനത്ത് ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാന്‍ നൂതന നടപടിയുമായി ധനമന്ത്രി തോമസ് ഐസക്
നസീറിന്റെ നാട്ടിലെ ദേവീക്ഷേത്രത്തില്‍ ഒരു ആനയെ വാങ്ങാന്‍ തീരുമാനിച്ചു. ഇതിനായി അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയുമൊക്കെ റസീറ്റ് കുറ്റി അടിച്ചു. ആ റസീറ്റ് കുറ്റിയുടെ ഉദ്ഘാടനം പ്രേംനസീറിനെകൊണ്ട് ചെയ്യിക്കണം എന്ന് പറഞ്ഞ് കമ്മിറ്റിക്കാര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. ഞങ്ങള്‍ ഒരു ആനയെ വാങ്ങാന്‍ തീരുമാനിച്ചുവെന്നും ഈ റസീറ്റുകുറ്റിയിൽ ആദ്യം സാറിന്റെ ഒരു തുക എഴുതണമെന്നും അവര്‍ പറഞ്ഞു. ഉടൻ അവരുടെ കയ്യില്‍ നിന്ന് മൊത്തം റസീറ്റ് കുറ്റിയും വാങ്ങിവച്ചിട്ട് പ്രേംനസീര്‍ ”നിങ്ങള്‍ പിരിവെടുക്കരുത് ഇതെന്റെ അമ്പലം കൂടിയാണ്, ഒരു ആനയെ ഞാന്‍ വാങ്ങിത്തരാം” എന്നു പറഞ്ഞു. ഏറ്ററവും വലിയ മത സൗഹാര്‍ദമെന്നും ആലപ്പി അഷറഫ് കൂട്ടിച്ചേർക്കുന്നു.
Post Your Comments