NattuvarthaLatest News

ഇന്റര്‍നെറ്റ് പണമിടപാട്: യുവാവിന് നഷ്ടപ്പെട്ടത് 1,13,500 രൂപ

തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴി പണമിടപാടു നടത്തിയ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. തിരുവന്തപുരം കേശവദാസപുരം സ്വദേശി ആസിഫ് നുജൂമാണ് പണം നഷ്ടപ്പെട്ടെന്നുള്ള പരാതിയുമായി എത്തിയിരിക്കുന്നത്. ആസിഫിന് എസ്ബിഐ കേശവദാസപുരം ശാഖയിലുള്ള അക്കൗണ്ടില്‍നിന്നു മുഴുവന്‍ തുകയായ 1,13,500 രൂപയും നഷ്ടപ്പെട്ടുവെന്നാണ് പരാതി.

കഴിഞ്ഞ 21നാണ് പണം നഷ്ടപ്പെട്ടത്.  നാലു തവണ 25,000 രൂപ വീതവും ഓരോ തവണയായി 13,000 രൂപയും 500 രൂപയും നഷ്ടപ്പെടുകയായിരുന്നു. വൈകീട്ട് 5.10നും 5.20നും ഇടയിലായാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. ഒടിപി
നമ്പറുകള്‍ വന്നിട്ടില്ലെന്നും ജാസ്പര്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടു എന്ന മെസേജുകള്‍ മാത്രമാണു ലഭിച്ചതെന്നും ആസിഫ് പറയുന്നു.

വീഴ്ച പരിശോധിക്കുമെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു. സൈബര്‍ സെല്ലിനും പേരൂര്‍ക്കട പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button