ബംഗളൂരു: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടി ജെഡി-എസ് നേതാവില്‍ നിന്ന് തട്ടിയെടുത്തത് ഒമ്പത് ലക്ഷം രൂപ. സംഭവത്തെ തുടർന്ന് യുവതിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. +
തിഗലരപാളയ സ്വദേശികളായ പി. ഹരിണി (25), രവി പേങ്ങപ്പ (40), വി. പ്രകാശ് (39) എന്നിവരാണ് അറസ്റ്റിലായത്. നാഗര്‍ഭാവി സ്വദേശിയായ എല്‍. ശ്രീനിവാസിന്റെ പരാതിയില്‍ ജ്ഞാനഭാരതി പോലീസാണ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഹരിണിയും ശ്രീനിവാസും ഫേസ്ബുക്കില്‍ സൗഹൃദത്തിലാകുന്നത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം രണ്ടു കോടിയോളം രൂപ മുതല്‍മുടക്കില്‍ ഒരു നൃത്തക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ഹരിണി ശ്രീനിവാസിനോട് പറഞ്ഞു. പിന്നീട് ക്ലാസിനായി കെട്ടിടം തയാറാക്കാന്‍ തന്റെ പിതാവ് രണ്ടുകോടി രൂപ തരപ്പെടുത്തി നല്‍കിയെന്നും അവര്‍ പറഞ്ഞു
തുടര്‍ന്ന് തുകയ്ക്കായി മൂന്നുലക്ഷം രൂപയുടെ കുറവുണ്ടെന്നും അത് സംഘടിപ്പിച്ചു നല്‍കണമെന്നും അവര്‍ ശ്രീനിവാസിനോട് അഭ്യര്‍ഥിച്ചു. അദ്ദേഹം 2.7 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ബാംഗളൂര്‍ യൂണിവേഴ്സിറ്റി കാമ്ബസില്‍ ഹരിണിയുടെ ദൂതന്റെ കൈവശമാണ് പണം കൊടുത്തയച്ചത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീണ്ടും വിളിച്ച ഹരിണി ഏഴുലക്ഷം രൂപ കൂടി വേണമെന്ന് അറിയിച്ചു. അതേയാളുടെ കൈവശം ശ്രീനിവാസ് തുക കൈമാറുകയും ചെയ്തു. ഇതിനു ശേഷം ഈ നമ്പർ സ്വിച് ഓഫ് ആയി. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ശ്രീനിവാസ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നായിരുന്നു പോലീസ് സംഘത്തെ പിടികൂടിയത്.
Post Your Comments