തിരുവനന്തപുരം•വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സംഗീത സംവിധായകനും വയലില്‍ മാന്ത്രികനുമായ ബാലഭാസ്‌കറിനെ ചികിത്സിക്കാന്‍ ഡല്‍ഹി എയിംസ് ഡോക്ടറുടെ സേവനം ലഭ്യമാക്കും. എയിംസിലെ ന്യൂറോ സര്‍ജനെ അയയ്‌ക്കാമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ തിരുവനന്തപുരം എം.പി ശശി തരൂരിന് ഉറപ്പ് നല്‍കി.
ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ബാലഭാസ്‌കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. എന്നാല്‍ പൂര്‍ണമായി ബോധം വീണിട്ടില്ല. രക്തസമ്മര്‍ദ്ദം സാധാരണ നിലയായി. ശനിയാഴ്ച രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാന്‍ കഴിഞ്ഞു. എന്നാല്‍ ശ്വസനം ഉപകരണ സഹായത്തോടെയാണ് നടക്കുന്നത്. ഇതിലും ഗുണപരമായ മാറ്റമുണ്ടായാല്‍ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
അതിനിടെ, ബാലഭാസ്‌കറിന്റെ വലതുകാല്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലാണ് മെഡിക്കല്‍ സംഘം.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ഡ്രൈവര്‍ അനൂപിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു.
അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ സംസ്കാരം കഴിഞ്ഞ ദിവസം ബന്ധുക്കള്‍ നടത്തിയിരുന്നു. മകളുടെ മരണവിവരം ദമ്പതികള്‍ അറിഞ്ഞിട്ടില്ല.
Post Your Comments