KeralaLatest NewsNews

ഈണങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിച്ച പ്രിയ കലാകാരന്റെ മരണം; ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടിട്ട് ഇന്ന് ഒരു വർഷം

തിരുവനന്തപുരം: ഈണങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിച്ച പ്രിയ കലാകാരൻ ബാലഭാസ്കർ വാഹനാപകടത്തിൽപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലയുടെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

ALSO READ: രാജ്യത്തൊട്ടാകെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളത്തിലെ വനിതാ എം.പി

ബാലഭാസ്കർ, ഭാര്യ ലക്ഷ്മി മകൾ തേജസ്വിനി ബാല ഡ്രൈവർ അർജുൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഏക മകൾ തേജസ്വനി ബാലയ്ക്ക് വേണ്ടി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് വാഹനം അപകടത്തിൽപ്പെട്ടത്.

അപകടം നടന്ന് ഒരു വർഷം തികയാറാകുമ്പോഴും കേസന്വേഷണത്തിൽ അവ്യക്തത തുടരുകയാണ്. സിആർപിഎഫ് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച അപകടത്തിൽ ബാലഭാസ്കറിന്റെ ഏക മകൾ തേജസ്വിനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലയെയും ഭാര്യ ലക്ഷ്മിയെയും അർജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാല ഓക്ടോബർ രണ്ടിന് കലാലോകത്തോടും ജീവിതത്തോടും യാത്ര പറഞ്ഞു.

ALSO READ: ഇ​ന്ത്യ​യി​ലെ പ്രമുഖ പാർട്ടിയായ കോ​ണ്‍​ഗ്ര​സ് പോ​ലും കാ​ഷ്മീ​ര്‍ വി​ഭ​ജ​ന​ത്തി​നെ​തി​രെ​ന്ന് ഇ​മ്രാ​ന്‍ ഖാ​ന്‍

അപകട മരണമാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് . അതേ സമയം സിബിഐ അന്വേഷണം വേണമെന്ന ബാല ഭാസ്കറിന്റെ അച്ഛൻ സികെ ഉണ്ണിയുടെ നിവേദനത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‍കറിന്റെ അച്ഛൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. തുടർ നടപടികൾ സ്വീകരിക്കാൻ ഡിജിപി അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button