തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവർ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഡിആര്‍ഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയെ വിളിച്ചു വരുത്തിയ ഡിആര്‍ഐ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാ പരിശോധനയ്ക്കായി നല്‍കിയിരുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തു കൂടി പോകുമ്പോൾ തന്നോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ച ഒരാളെ ഫോട്ടോയില്‍ സോബി തിരിച്ചറിഞ്ഞു.
അതേസമയം അപകടവുമായി ബന്ധപ്പെട്ട ചില ചുതിയ വെളിപ്പെടുത്തലുകളും സോബി നടത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, ഇവ സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാല്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments