NattuvarthaLatest News

മഹല്‍സോഫ്റ്റ് പദ്ധതി ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ ഒക്ടോബര്‍ 3ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, സാമ്പത്തിക സഹായ പദ്ധതികള്‍,തൊഴിലവസര പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം സമയബന്ധിതമായി നടപ്പാക്കുന്നതിനായാണ് മഹല്‍സോഫ്റ്റ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

തിരുവന്തപുരം: പിന്നോക്കാവസ്ഥയിലുള്ള മുസ്ലീം ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സാങ്കേതിക കര്‍മ്മ പദ്ധതിയായ മഹല്‍ സോഫ്റ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 3 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വള്ളക്കടവ് മഹല്ലിലെ അറഫ ഓഡിറ്റോറിയത്തില്‍ വെച്ച് വഖഫ്-ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, സാമ്പത്തിക സഹായ പദ്ധതികള്‍,തൊഴിലവസര പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം സമയബന്ധിതമായി നടപ്പാക്കുന്നതിനായാണ് മഹല്‍സോഫ്റ്റ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

സംസ്ഥനത്തെ വിവിധ മഹല്ലുകള്‍ വഴി മുസ്ലീം സമൂഹത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ സമാഹരിച്ച് അവ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിശകലനം ചെയ്ത് മുസ്ലീം സമുദായ അംഗങ്ങള്‍ക്ക് ലഭ്യമാക്കേണ്ട വ്യത്യസ്ത ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സജ്ജമാക്കുക എന്നതാണ് മഹല്‍ സോഫ്റ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരള സംസ്ഥാന വഖഫ് ബോര്‍ഡും സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയും സംയുക്തമായി അവതരിപ്പിക്കുന്ന മഹല്‍സോഫ്റ്റ് സാമൂഹ്യമുന്നേറ്റത്തിന് ഒരടിത്തറയാകുമെന്ന പ്രതീക്ഷയാടെ സര്‍ക്കാരിനോ വഖഫ് വോര്‍ഡിനോ മഹല്ലുകള്‍ക്കോ യാതോരു സാമ്പത്തിക ചിലവുമില്ലാതെയാണ് നടപ്പാക്കാന്‍ പോകുന്നത്.

സോഫ്റ്റ് വെയറും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ചെറുപ്പക്കാര്‍ക്ക് താലൂക്ക്, ജില്ലാ തലത്തില്‍ പരിശീലനം നല്‍കി ഓരോമഹല്ലുകളിലും പദ്ധതി നടപ്പില്‍ വരുത്തും.
അഡ്വ.വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതയും സംസ്ഥാന ന്യൂന പക്ഷ വഖഫ് വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണവും നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ടി.വി.മുഹമ്മദ് ഫൈസല്‍ എന്നിവര്‍ മുഖ്യാത്ഥികള്‍ ആകും.

സ്റ്റേറ്റ് റിസോഷ്സ് സെന്റര്‍ ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍, എസ്.ആര്‍.സി. ഗവേര്‍ണിംങ്ങ് ബോഡി മെമ്പര്‍ ഡോ.ഹുസൈന്‍ രണ്ടത്താണി,വള്ളക്കടവ് മഹല്‍ പ്രസിഡന്റ് എ.സൈഫുദ്ദീല്‍ ഹാജി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചിഞ്ചു ടീച്ചര്‍ , തിരുവന്തപുരം യതീംഖാന പ്രസിഡന്റ് എം.കെ. നാസറുദ്ധീന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ താജുദ്ധീന്‍, പ്രോജക്ട് കോര്‍ജിനേറ്റേഴ്സായ ഷാഹിര്‍ ഇസ്മയില്‍, ഷാഫി അമ്പലത്ത്, വഖഫ് ഡിവിഷണല്‍ ഓഫീസര്‍ എച്ച് ഹബീബ് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button