Latest NewsKuwait

ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം; 2500 തൊഴിലാളികളെ ഒഴിപ്പിച്ചു

. 2500 ഓളം തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും

കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുകയായിരുന്നു കുവൈത്ത് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് തീപടര്‍ന്നത്. 2500 ഓളം തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

തീ പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശമാകെ കനത്ത പുകയില്‍ മുങ്ങി. കുവൈത്ത് സിറ്റിയിലെ ഷാര്‍ഖിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകട കാരണം വ്യക്തമല്ല. ഒരുപക്ഷേ അന്തരീക്ഷ താപനില വര്‍ദ്ധിച്ചതാകാമെന്നും സംശയിക്കുന്നു. വേനല്‍കാലത്ത് 40 ഡിഗ്രിയിലധികമാണ് കുവൈത്തിലെ ശരാശരി ചൂട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button