തിരുവനന്തപുരം: കാറപകടത്തിൽ പരിക്കേറ്റ് വെന്‍റിലേറ്ററിൽ കഴിയുന്ന യലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. ഭാര്യയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ട്. ലക്ഷ്മിയെ വെന്‍റിലേറ്ററിൽ നിന്ന് ഇന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിവരം. മകൾ തേജസ്വനി ബാലയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴച പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്ക്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ട് വയസ്സുള്ള മകള്‍ തേജസ്വി ബാല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. ലക്ഷ്മിയെയും ബാലഭാസ്കറിനെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു.
Post Your Comments