Latest NewsCars

ഇന്ത്യയിൽ നിർമിച്ച കാർ ഈ രാജ്യത്തേക്ക് കയറ്റി അയക്കാൻ ഒരുങ്ങി മെഴ്‌സിഡിസ് ബെൻസ്

ഇന്ത്യയിൽ നിർമിച്ച ജിഎല്‍സി എസ്.യു.വി അമേരിക്കയിലേക്ക് കയറ്റി അയക്കാനൊരുങ്ങി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ്. പൂനെ ചാകനിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നു കയറ്റി അയക്കുന്ന ജിഎല്‍സി അടുത്ത മാസത്തോടെ അമേരിക്കന്‍ തീരത്തെത്തുമെന്നാണ് റിപ്പോർട്ട്.

BENZ GLV

ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് ഇന്ത്യയില്‍ നിന്ന് കാറുകള്‍ അമേരിക്കയിലെത്തുന്നത്. നോര്‍ത്ത് അമേരിക്കയിലെ അലബാമയില്‍ ബെന്‍സിന് നിര്‍മാണ കേന്ദ്രമുണ്ടെങ്കിലും ജിഎല്‍സി അവിടെനിന്നും പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നാണ് വിവരം. ബെന്‍സ് 2009ലാണ് പൂനെയിലെ നിര്‍മാണ കേന്ദ്രത്തിലെ പ്രവർത്തങ്ങൾ ആരംഭിച്ചത്. വര്‍ഷംതോറും 20,000 യൂണിറ്റ് വാഹനങ്ങള്‍ ഇവിടെ നിന്നും പുറത്തിറക്കാന്‍ സാധിക്കും. ഈ കേന്ദ്രത്തിലാണ് രാജ്യത്തെ ആഡംബര വാഹന നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ കപ്പാസിറ്റിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button