Latest NewsCarsNewsAutomobile

മെഴ്സിഡസ് ബെൻസ് ജിഎൽസി ഇന്ത്യൻ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം

ക്രോം- സ്റ്റഡഡ് ഗ്രിൽ, സ്വെപ്റ്റ് ബാക്ക് എൽഇഡി ഹെഡ് ലാംമ്പ്, 19 ഇഞ്ച് ഡ്യുവൽ ടോൺ വീൽസ് എന്നിവയാണ് പ്രധാന ആകർഷണീയത

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ പുത്തൻ മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തി. മെഴ്സിഡസ് ബെൻസ് ജിഎൽസിയാണ് ഇത്തവണ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അത്യാധുനിക ഫീച്ചറുകളുടെയാണ് പുതിയ മോഡൽ എത്തിയിട്ടുള്ളത്. മെഴ്സിഡസ് ബെൻസ് ജിഎൽസിയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

ക്രോം- സ്റ്റഡഡ് ഗ്രിൽ, സ്വെപ്റ്റ് ബാക്ക് എൽഇഡി ഹെഡ് ലാംമ്പ്, 19 ഇഞ്ച് ഡ്യുവൽ ടോൺ വീൽസ് എന്നിവയാണ് പ്രധാന ആകർഷണീയത. ഇത്തവണ വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് മെഴ്സിഡസ് ബെൻസ് ജിഎൽസി വാങ്ങാൻ സാധിക്കുക. പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഉള്ളത്. മെഴ്സിഡസ് ബെൻസ് ജിഎൽസി 300 വേരിയന്റിന് 73.5 ലക്ഷം രൂപയും, ജിഎൽസി 220ഡി ട്രിം ലെവൽ വേരിയന്റിന് 74.5 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

Also Read: കെ.എസ്.യു പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസ് : രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button