ആഗോള ടെക് ഭീമനായ ഗൂഗിളുമായി സഹകരണത്തിനൊരുങ്ങി ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ്. റിപ്പോർട്ടുകൾ പ്രകാരം, അത്യാധുനിക നാവിഗേഷൻ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ എംബി. ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായാണ് ബ്രാൻഡഡ് നാവിഗേഷൻ വികസിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ ഗൂഗിൾ ട്രാഫിക് വിവരങ്ങളും, ഓട്ടോമാറ്റിക് റൂട്ടിംഗുകളും, ബെൻസ് കാറുകളിൽ സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.
കാർ പാർക്ക് ചെയ്തിരിക്കുമ്പോഴോ, ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് മോഡിൽ ആയിരിക്കുമ്പോഴോ ഡ്രൈവർക്ക് യൂട്യൂബ് കാണാനുള്ള അവസരം ഒരുക്കുന്നതാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ മോഡുലാർ എംഎംഎ പ്ലാറ്റ്ഫോമുകളിൽ എംബി.ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കാൻ സാധ്യതയുണ്ട്. ഇതിന് പുറമേ ഗൂഗിളിന്റെ ക്ലൗഡ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുമായി സഹകരിച്ച് പര്യവേഷണം നടത്താനും പദ്ധതിയിടുന്നുണ്ട്.
Post Your Comments