Latest NewsBikes & ScootersNewsAutomobile

ദേശീയ വിൽപ്പനയുടെ 6 ശതമാനം കേരളത്തിൽ, മെഴ്സിഡെസ്- ബെൻസിന് വൻ മുന്നേറ്റം

50,000 ചതുരശ്ര അടി വിസ്തീർണ്ണമാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്

കൊച്ചി: കേരളത്തിൽ വമ്പിച്ച ജനപ്രീതി നേടി മെഴ്സിഡെസ്- ബെൻസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ൽ 59 ശതമാനം വിൽപ്പന വളർച്ചയാണ് മെഴ്സിഡെസ്- ബെൻസ് കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. അതേസമയം, ഇത്തവണ ദേശീയ വിൽപ്പനയുടെ 6 ശതമാനത്തോളം നടന്നിരിക്കുന്നത് കേരളത്തിലാണ്. 2022-ൽ ദേശീയതലത്തിലെ വിൽപ്പന 41 ശതമാനമായാണ് ഉയർന്നത്. ഇതോടെ, കഴിഞ്ഞ വർഷം മാത്രം 15,822 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. ഇത് മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്.

കൊച്ചി നെട്ടൂരിൽ കമ്പനിയുടെ ആദ്യത്തെ അത്യാധുനിക ഇന്റഗ്രേറ്റഡ് കാർ സർവീസ് സെന്ററായ ‘കോസ്റ്റൽ സ്റ്റാർ മാർ20 എക്സ് സെയിൽ’ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 70 ശതമാനവും സൗരോർജ്ജത്തിലാണ് ഇവയുടെ പ്രവർത്തനം. വാഹന വിൽപ്പന, സർവീസ്, വാഹന ഭാഗങ്ങൾ, യൂസ്ഡ് കാർ വിൽപ്പന, ആഡംബര ഇ.വി തുടങ്ങിയവയെ ഒറ്റക്കുടക്കീഴിൽ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 50,000 ചതുരശ്ര അടി വിസ്തീർണ്ണമാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്. ഇത്തരം സെന്റർ ഉടൻ തന്നെ തിരുവനന്തപുരത്തും പ്രവർത്തനമാരംഭിക്കുന്നതാണ്.

Also Read: ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശത്രുനാശം, സ്ഥൈര്യം, ധൈര്യം ആപത്‌മോചനം ഫലം

shortlink

Related Articles

Post Your Comments

Related Articles


Back to top button