ഒരു മില്യൺ കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങുകയാണ് മെഴ്സിഡസ്. ബ്രേക്ക് തകരാർ മൂലമാണ് കാറുകളെ തിരിച്ച് വിളിക്കുന്നത്. ജർമ്മൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2004 നും 2015 നും ഇടയിൽ വിറ്റുപോയ പഴയ എസ്‌യുവികളെയും എംപിവികളെയും തിരിച്ച് വിളിക്കാനാണ് സാധ്യത. ഈ കാലയളവിൽ വിറ്റഴിച്ച മോഡലുകളെല്ലാം ഒരേ വലിയ മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചത്.
മെഴ്സിഡസ് പുറത്തിറക്കിയ 9,93,407 മോഡലുകളിലാണ് പ്രശ്നം നേരിടുന്നത്. ഇതിൽ 70,000 മോഡലുകൾ ജർമ്മനിയിൽ തന്നെയാണ്. മെഴ്സിഡസ് ബെൻസിന്റെ ML, GL എസ്‌യുവികൾക്കൊപ്പം ആർ-ക്ലാസ് എംപിവികളും തിരികെ വിളിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ച മോഡലുകളെ തിരികെ വിളിക്കുമോയെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Also Read: പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ: നടപടികൾ ആരംഭിച്ച് സൗദി
Post Your Comments