Latest NewsIndia

യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് വയറ്റിലെ വിത്തില്‍ നിന്നും മരം വളര്‍ന്നപ്പോള്‍

അന്നുണ്ടായ പോരാട്ടത്തില്‍ 200,000 പേരെ കുടിയൊഴിപ്പിച്ചിരുന്നു.

യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് വയറ്റിലെ വിത്തില്‍ നിന്നും മരം വളര്‍ന്നപ്പോള്‍. 40 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ നിന്നുമാണ് മരം വളര്‍ന്നു വന്നിരിക്കുന്നത്. 1974 ല്‍ അഹ്മദ് ഹെര്‍ഗ്യൂണ്‍ ഗ്രീക്ക് സിപ്രോട്ടുകള്‍ക്കും തുര്‍ക്കി സൈപ്രസുകള്‍ക്കുമെതിരെ പോരാടുമ്പോള്‍ കൊല്ലപ്പെട്ടുവെങ്കിലും ദശാബ്ദങ്ങളായി അയാളുടെ ശരീരം കണ്ടെത്താനായിരുന്നില്ല.

അയാളോടൊപ്പം മറ്റൊരാളും ആ ഗുഹയിലുണ്ടായിരുന്നു. ഇരുവരും ഡൈനാമിറ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. യുദ്ധത്തിനിടെ ഗുഹയില്‍ ഒരു ദ്വാരമുണ്ടാവുകയും പിന്നീട് അതിലൂടെയാണ് മരം വളര്‍ന്ന് പുറത്തേക്ക് വന്നത്. അന്നുണ്ടായ പോരാട്ടത്തില്‍ 200,000 പേരെ കുടിയൊഴിപ്പിച്ചിരുന്നു.

അതേസമയം അഹ്മദിന്റെ മരണത്തിനു ശേഷം അവന്റെ മൃതദേഹത്തിനായി നിരവധി അന്വേഷണങ്ങള്‍ നടന്നുവെങ്കിലും അത് കണ്ടെത്താനായില്ലെന്നും ഇപ്പോള്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ ആദ്യം അമ്പരപ്പാണ് തോന്നിയതെന്നും അഹ്മദിന്റെ സഹോദരി മുത്തൂര്‍ ഹെര്‍ഗുണര്‍ പറഞ്ഞു. തന്റെ സഹോദരന്‍ അത്തിപ്പഴം കഴിച്ചതാകാം ഇപ്പോള്‍ മരം വളര്‍ന്നു വരാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. ഇത് അവരുടെ സഹോദരന്റെ അന്തിമ വിശ്രമ സ്ഥലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button