കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. പുസ്തകങ്ങൾ വായിച്ചും സന്ദർശകരെ സ്വീകരിച്ചും ജയിലിലെ രണ്ടാം ദിനം പിന്നിട്ടിരിക്കുകയാണ് ഫ്രാങ്കോ. ജയിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങളാണ് ബിഷപ്പിന് വായിക്കാൻ നൽകിയിലൊരിക്കുന്നത്.
ജയിലിലെ രീതികളോട് ഫ്രാങ്കോ സഹകരിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ജയിലിലെ ഭക്ഷണത്തോടും ഫ്രാങ്കോ പൊരുത്തപ്പെട്ടു തുടങ്ങി. ഉച്ചയ്ക്ക് ശേഷമാണ് സന്ദർശകർ എത്തുന്നത്. പി.സി ജോർജ് എം.എൽ. എ , പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ ഫ്രാങ്കോയെ സന്ദർശിച്ചു.
Post Your Comments