ന്യൂഡൽഹി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന നിരക്ക് എയര്‍ഇന്ത്യ വർദ്ധിപ്പിച്ചു. മൃതദേഹത്തിന്റെയും പെട്ടിയുടെയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. നിലവില്‍ കിലോക്ക് 10 മുതല്‍ 15 ദിര്‍ഹം വരെയായിരുന്നു. അത് 20 മുതല്‍ 30 വരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
നിലവിലുള്ള നിരക്കിന്റെ ഇരട്ടിയാകും ഇനി ഈടാക്കുക. വിമാനക്കമ്പനിയുടെ ഈ പരിഷ്കരണത്തിൽ പ്രവാസികൾ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെയും നിരക്കിലാണ് മാറ്റം
Post Your Comments