വിമാനയാത്രകൾക്ക് ഏകീകൃത റിസർവേഷൻ സംവിധാനം നടപ്പാക്കാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യയും. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ, യാത്രക്കാർക്ക് ഒരു വെബ്സൈറ്റ് മുഖാന്തരം രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നതാണ്.
യാത്രക്കാർക്ക് airindiaexpress.com എന്ന ഏകീകൃത വെബ്സൈറ്റ് മുഖാന്തരം ടിക്കറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്. ഇതിന് പുറമേ, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവയും നിലവിൽ വന്നിട്ടുണ്ട്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസ് പൂർണമായും ഏറ്റെടുത്തത്. കൂടാതെ, മൂന്ന് മാസം മുൻപ് ഇരുകമ്പനികളെയും ഒരു സിഇഒയുടെ കീഴിലാക്കുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് 14 വിദേശ നഗരങ്ങളിലേക്കും, 19 ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. അതേസമയം, എയർ ഏഷ്യ ഇന്ത്യ രാജ്യത്തെ 19 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
Also Read: കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരിയെ ഇടിച്ചു, ശേഷം മതിലിലിടിച്ചു നിന്നു: രണ്ട് മരണം
Post Your Comments