ആഭ്യന്തര സർവീസുകൾ മുടങ്ങിയതോടെ വെട്ടിലായി ഇൻഡിഗോ. ക്യാബിൻ ക്രൂ അംഗങ്ങൾ ഒന്നടങ്കം മെഡിക്കൽ ലീവ് എടുത്തതോടെ, 55 ശതമാനം ആഭ്യന്തര സർവീസുകളാണ് മുടങ്ങിയത്. കൂടാതെ, എയർ ഇന്ത്യയുടെ റിക്രൂട്ടിംഗ് ദിനത്തിലാണ് ജീവനക്കാരുടെ കൂട്ട അവധി.
റിപ്പോർട്ടുകൾ പ്രകാരം, അവധിയെടുത്ത ജീവനക്കാർ എയർ ഇന്ത്യ റിക്രൂട്ട്മെന്റിന് പോയെന്നാണ് വിലയിരുത്തൽ. എയർലൈൻ രംഗത്തെ മാറ്റങ്ങളുടെ ഭാഗമായാണ് എയർ ഇന്ത്യ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഇൻഡിഗോയ്ക്ക് പുറമേ, സ്പേസ് ജെറ്റ്, ഗോ ഫസ്റ്റ്, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ വിമാന സർവീസുകളും വൈകിയിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനാൽ, കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ അറിയിച്ചിട്ടുണ്ട്. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ പ്രതികരിച്ചിട്ടില്ല. പ്രതിദിനം ഏകദേശം 1,600 ആഭ്യന്തര വിമാന സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്.
Post Your Comments