ന്യൂഡല്‍ഹി : എയര്‍ഇന്ത്യ എക്‌സ്പ്രസ് കോവിഡ് പ്രോട്ടോക്കോളില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 13ന് മധുര-ഡല്‍ഹി വിമാനത്തില്‍ കോവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വ്വീസ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. രോഗവിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ സര്‍വീസ് തടഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹി-മധുര സര്‍വീസ് നടത്തുന്ന വിമാനത്തിലായിരുന്നു ഗുരുതര വീഴ്ച സംഭവിച്ചത്.
ഈ സര്‍വ്വീസ് നടത്തുന്ന ജീവനക്കാര്‍ക്ക് പ്രീ-ഫ്‌ലൈറ്റ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. എന്നാല്‍ ഹെഡ് ക്രൂ അംഗം അടുത്ത ദിവസം അന്താരാഷ്ട്ര വിമാന സര്‍വീസില്‍ പോകേണ്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനു പിന്നാലെ നവംബര്‍ 14 മുതല്‍ ഇവരെ മാറ്റി നിര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു. ഗുരുതര വീഴ്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു.
Post Your Comments