തിരുവനന്തപുരം: കാറപടകത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനുണ്ടായത് അതീവ ഗുരുതര പരിക്ക്. വാഹനാപകടത്തിന്റെ ആഘാതത്തില്‍ ബാലഭാസ്‌കറിന്റെ തലയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ടച്ചര്‍ സംഭവിച്ചതായി എംആര്‍ഐ സ്‌കാനിങ്ങില്‍ കണ്ടെത്തി. നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. സംഗീതജ്ഞന് അടിയന്തര ശസ്ത്രക്രിയ നടത്തും. അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല (2) മരിച്ചിരുന്നു. മുക്കിനേറ്റ ഇടിയാണ് തേജസ്വനിയുടെ മരണകാരണമായത്.
ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനനും ഗുരുതരമായി പരിക്കേറ്റു. ലക്ഷ്മിയും അര്‍ജുനനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലക്ഷ്മിക്കും അര്‍ജുനും അപകടാവസ്ഥ തരണം ചെയ്തതായാണ് സൂചന. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.
don’t miss: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു: ബാലഭാസ്കറും ഭാര്യയും അതീവ ഗുരുതരാവസ്ഥയിൽ
തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. കാര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ കുട്ടി ബോധരഹിതയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരത്തിലിടിച്ച് മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന ഇന്നോവ കാര്‍ വെട്ടിപ്പൊളിച്ചായിരുന്നു പരിക്കേറ്റ മൂന്ന് പേരെയും പുറത്തെടുത്തത്. മകൾ മരിച്ച വിവരം ഇരുവരും അറിഞ്ഞിട്ടില്ലെന്നാണ് സൂചന.
Post Your Comments