Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ബാലുവെന്നാല്‍ വയലിനെന്ന് കരുതുന്ന ഞാനത് ചെയ്യില്ല, വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്- ലക്ഷ്മി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ തുടര്‍ന്ന് പ്രചരിക്കുന്ന ദുരൂഹതകള്‍ക്കെതിരെ പ്രതികരിച്ച് ഭാര്യ ലക്ഷ്മി. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണത്തെയും പണത്തെയും കുറിച്ച് സംശയം പ്രകടിപ്പിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. കാറില്‍ കുറച്ചേറെ സ്വര്‍ണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധമാണെന്ന് ലക്ഷ്മി പറഞ്ഞു. അപകട ശേഷം കാറിലെ വസ്തുക്കള്‍ നീക്കുന്നത് പൊലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആകെ 25 പവനില്‍ താഴെ സ്വര്‍ണമേ തനിക്കുള്ളൂ. തീരെ കനംകുറഞ്ഞ ആഭരണങ്ങളേ അണിയാറുള്ളൂ. അതില്‍ ചിലത് മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂവെന്നും ലക്ഷ്മി പറഞ്ഞു. സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി.

balabaskar and lakshmi

പാരമ്പര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണ് ഓരോ ചെറിയ സമ്പാദ്യങ്ങളും ഞങ്ങള്‍ ഉണ്ടാക്കിയത്. ബാലുവെന്നാല്‍ വയലിനെന്ന് കരുതുന്ന താനൊരിക്കലും വയലിനുകള്‍ വില്‍ക്കില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ടെന്നും ലക്ഷ്മി പറയുന്നു. ബാലു ഇല്ലാത്തത് കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു വരെ കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത്’. ബാലുവിന്റെയും മകളുടെയും ഓര്‍മകളുമായി രണ്ടാം ജന്മത്തിലേക്ക് പിച്ച വെയ്ക്കുകയാണ് ലക്ഷ്മി. തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍, ഇനിയും പൂര്‍ണമായി വഴങ്ങിയിട്ടില്ലാത്ത കാലും കൈവിരലുകളുമായി അപകടം തളര്‍ത്തിയ മനസ്സും ശരീരവുമായി ‘ഹിരണ്‍മയി’ എന്ന വീട്ടില്‍ ലക്ഷ്മി വിതുമ്പുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button