തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന നിലയിലേക്ക് അന്വേഷണം നീങ്ങുന്നു. ബാലഭാസ്കറിെന്റ മുന്‍ മാനേജറും സുഹൃത്തുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്ബി, അപകടം നടക്കുേമ്ബാള്‍ വാഹനമോടിച്ചെന്ന് പറയപ്പെടുന്ന അര്ജുന്, സംഭവസ്ഥലത്ത് ദുരൂഹമായി പലതും കണ്ടെന്ന് മൊഴിനല്‍കിയ നടന് കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കാന്‍ സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കും.
ബാലഭാസ്കര്‍ ജീവിച്ചിരിക്കുമ്ബോള്‍ തന്നെ വിഷ്ണുവും പ്രകാശും സ്വര്‍ണക്കടത്ത് ആരംഭിച്ചിരുന്നതായാണ് സി.ബി.െഎയുടെ സംശയം. നാലുപേരെ നുണപരിശോധന നടത്തുന്നതിലൂടെ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
വിഷ്ണു സോമസുന്ദരം നിരവധി തവണ ദുബായ് സന്ദര്‍ശിച്ചതായാണ് സി.ബി.ഐ ക്ക് ലഭിച്ച വിവരം. ദുബൈയില്‍ ആരംഭിച്ച ബിസിനസില്‍ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും ഇതിനായി 50 ലക്ഷം ബാലഭാസ്കര്‍ കടമായി നല്‍കിയെന്നും വിഷ്ണു മൊഴി നല്കി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനും ഇതില്‍ നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരില്‍ 20 ശതമാനം ഓഹരി നിക്ഷേപമാണുള്ളത്. സ്വര്‍ണക്കടത്ത് പിടിച്ചതോടെ കമ്ബനി തകര്‍ന്നു. അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്ബനിയാണ് ആരംഭിച്ചത്. സ്വര്‍ണക്കടത്തായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു.
Post Your Comments