മുതലമട: ചുള്ളിയാർ ഡാമിൽ കാണാതായ ഗൃഹനാഥനെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുന്നു. മിനുക്കംപാറ പരുവക്കൂട്ടത്തിൽ കുഞ്ചുമണിയുടെ മകൻ ശിവരാമൻ (56) ഞായറാഴ്ച 10.30-ഓടെ ഡാമിൽ ചാടുന്നത് കണ്ടതിനെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
ശിവരാമന്റെ മുണ്ട്, ഷർട്ട്, മൊബൈൽ ഫോൺ, കണ്ണട എന്നിവ ഷട്ടറിനടുത്ത് പോലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ ചിറ്റൂർ അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ ഞായറാഴ്ച തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകീട്ട് 5.30 വരെ പാലക്കാട് സ്കൂബ ഡൈവിങ് സംഘവും ചിറ്റൂർ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരുംചേർന്ന് നടത്തിയ തിരച്ചിലും ഫലം കണ്ടെത്താനാവാതെ നിർത്തിവെച്ചു. 57.5 അടി താഴ്ചയുള്ള ഡാമിന്റെ അടിത്തട്ടിൽ 15 അടിയോളം ചെളി നിറഞ്ഞുകിടക്കുന്നത് തിരച്ചിൽ ദുർഘടമാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments