കോയമ്പത്തൂര്‍: കളിക്കിടെ അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരി മരിച്ചു. പൊള്ളാച്ചി സ്വദേശിയായ അനന്യയാണ് മരിച്ചത്. വീട്ടിനകത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അബദ്ധത്തില്‍ കുഞ്ഞിന്റെ കയ്യില്‍ പെടുകയായിരുന്നു.
ഇത് കുടിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. മണ്ണെണ്ണ കുടിച്ചുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments