Latest NewsKerala

ആന്ധ്രയിൽ ഉമ്മന്‍ ചാണ്ടി വിജയിക്കുമ്പോൾ കേരളത്തിൽ വെല്ലുവിളിയായി പ്രമുഖ നേതാവ് ഗ്രൂപ്പ് വിട്ടു

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ ഉള്ള ആള്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ പിജെ കുര്യന്‍ വിശേഷിപ്പിച്ചത്.

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ആന്ധ്രയിൽ കത്തിക്കയറുമ്പോൾ കേരളത്തിൽ അദ്ദേഹത്തിന് തിരിച്ചടി. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ആയിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡിയെ തിരിച്ചെത്തിച്ചത്. വൈഎസ്‌ആര്‍ കോണ്‍ഗ്രസ്സിനേയും കൂടെ കൂട്ടാന്‍ ഉമ്മന്‍ ചാണ്ടി തന്ത്രങ്ങള്‍ മെനയുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആന്ധ്രയിലെ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുകളില്‍ സന്തുഷ്ടരും ആണ്.

അതിനിടെയാണ് സ്വന്തം തട്ടകമായ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി നേരിടാന്‍ പോകുന്നത് കനത്ത വെല്ലുവിളികളാണ്. കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിന് കാര്യമായി പ്രാതിനിധ്യം ഒന്നും ലഭിച്ചില്ലെന്നതാണ് സത്യം. ഐ ഗ്രൂപ്പ് ആണെങ്കില്‍ ശക്തി തെളിയിക്കുകയും ചെയ്തു. അതിനിടെയാണ് ഉമ്മന്‍ ചാണ്ടിക്ക് വെല്ലുവിളിയായി പ്രമുഖ നേതാവ് എ ഗ്രൂപ്പ് വിട്ടത്. ഗ്രൂപ്പ് പോരില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ഐ ഗ്രൂപ്പിലേക്കാണ് നേതാവിന്റെ ചേക്കേറല്‍.

മറ്റാരും അല്ല, മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യനാണ് ഉമ്മന്‍ ചാണ്ടി പക്ഷം വിട്ട് ചെന്നിത്തല പക്ഷത്തേക്ക് തിരിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തിയത് ഒരേ ഒരു എ ഗ്രൂപ്പുകാരന്‍-കൊടിക്കുന്നില്‍ സുരേഷ്- മാത്രമാണ്. എന്നാല്‍ എ ഗ്രൂപ്പില്‍ നിന്ന് അടുത്തിടെ മാറ്റി നിര്‍ത്തപ്പെട്ട നേതാവ് കൂടിയാണ് സുരേഷ്. യുഡിഎഫ് കണ്‍വീനര്‍ ആയി ബെന്നി ബെഹനാനെ നിശ്ചയിച്ചത് മാത്രമാണ് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിന് ഏക ആശ്വാസം. എ ഗ്രൂപ്പിന്റെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു പിജെ കുര്യന്‍.

ദേശീയ രാഷ്ട്രീയത്തിലും അത്രയേറെ ബന്ധങ്ങളുള്ള മറ്റൊരു എ ഗ്രൂപ്പ് നേതാവ് ഉണ്ടായിരുന്നും ഇല്ല. രാജ്യസഭാ ഉപാധ്യക്ഷന്‍ ആയിരുന്ന കുര്യന്‍ എല്ലാവരുടേയും പ്രിയപ്പെട്ടവനും ആയിരുന്നു. എന്നാല്‍ രാജ്യസഭ സീറ്റിന്റെ കാര്യം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി പിജെ കുര്യനെ തഴഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടർന്ന് പിജെ കുര്യന്‍ ഐ ഗ്രൂപ്പിലേക്ക് പോകുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുമായി കുര്യന്‍ ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പിജെ കുര്യന്‍ ഐ ഗ്രൂപ്പ് വിടുന്നത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്.

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ ഉള്ള ആള്‍ എന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ പിജെ കുര്യന്‍ വിശേഷിപ്പിച്ചത്. പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു ഇങ്ങനെ ഒരു പരാമര്‍ശം. ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തല ശക്തനാകുന്ന കാഴ്ചകള്‍ ആണ് ഇപ്പോള്‍ കാണുന്നത്. കെപിസിസി ഉപാധ്യക്ഷന്‍മാരില്‍ രണ്ട് പേര്‍ ഐ ഗ്രൂപ്പുകാര്‍ ആണ് എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം. അതില്‍ തന്നെ കെ സുധാകരന്‍ ഗ്രൂപ്പുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും, ഇപ്പോഴും ഐ ഗ്രൂപ്പ് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button