KeralaLatest News

ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ സഹോദരി

പോലീസ് സംരക്ഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിജിപിക്കും ആലുവാ കോട്ടയം എസ്പിമാര്‍ക്കും കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി. പോലീസ് സംരക്ഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,ബലാത്സംഗകേസില്‍ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്കെതിരെ കെസിബിസി രംഗത്തെത്തുകയുണ്ടായി. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണമെന്നുമാണ് കെസിബിസി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button