
ജക്കാര്‍ത്ത: ഫുട്‌ബോള്‍ ആരാധകനെ എതിര്‍ ടീം ആരാധകര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഇന്തോനേഷ്യയിലാണ് സംഭവം. ഞായറാഴ്ച നടന്ന പെര്‍സിബ് ബാന്‍ഡങ് പെര്‍സിജ ജക്കാര്‍ത്ത മത്സരത്തിനിടെയാണ് പെര്‍സിജ ജക്കാര്‍ത്തയുടെ ആരാധകനായ ഹരിങ്ക സിര്‍ല(23)യെ എതിർ ടീം കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജക്കാര്‍ത്തയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ മത്സരം നടന്ന പ്രധാന സ്റ്റേഡിയത്തിന് പുറത്തുവെച്ചാണ് ബാന്‍ഡങ് ആരാധകര്‍ സിര്‍ലയെ ഇരുമ്പുവടികളുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
Post Your Comments