പാലാ: ഇനി 12 ദിവസത്തേക്ക് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കഴിയുന്നത് കഞ്ചാവ് പ്രതികൾക്കൊപ്പം. ജയിലിലെ 5968 -ാം നമ്പർ തടവുകാരനാണ് ഇദ്ദേഹം. പാലാ ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം, രണ്ടേകാലോടെയാണ് ബിഷപ്പിനെ ജയിലിലെത്തിച്ചത്. സബ് ജയിലിനു മുൻപിൽ ബിഷപ്പ് ഫ്രാങ്കോയെ കാണാൻ വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്.
ഏഴ് സെല്ലുകളാണ് ജയിലിലുള്ളത്. 20 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ജയിലിൽ നിലവിൽ 46 പ്രതികളുണ്ട്. സുരക്ഷാ വിഷയമുള്ളതിനാൽ ഒൻപത് തടവുകാരെ ജയിലിൽ നിന്നു മാറ്റിയിട്ടുണ്ട്. റിമാൻഡ് തടവുകാർക്ക് ജയിൽ വസ്ത്രം ധരിക്കേണ്ടതില്ലെന്നുള്ളതിനാൽ ബനിയനും പാന്റുമാണ് ബിഷപ്പ് ധരിക്കുന്നത്. ശുചിമുറി സൗകര്യവും ഫാനും സെല്ലിലുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബിഷപ്പിന്റെ സെല്ലിൽ നിരീക്ഷണം നടത്തുന്നുണ്ട്. മറ്റു തടവുകാരെ അകത്തു കയറ്റിയ ശേഷമാണ് ബിഷപ്പിനെ പുറത്തിറക്കുന്നത്.
Post Your Comments