അണ്ടര്‍ 23 വനിത ചാലഞ്ചര്‍ ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ റെഡ് ടീമില്‍ മലയാളികളും

മിന്നു മണിയും വെള്ളപ്പൊക്കത്തെ അതിജീവിച്ച മറ്റൊരു താരമാണ്.

അണ്ടര്‍ 23 വനിത ചാലഞ്ചര്‍ ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ റെഡ് ടീമില്‍ മലയാളികളും. ഇന്ത്യ റെഡ് ടീമിലേക്ക് മലയാളി താരങ്ങളായ മിന്നു മണിയും സജന എസും തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ആദ്യം കേരള സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മിന്നു മണി അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. മിന്നു മണിയും വെള്ളപ്പൊക്കത്തെ അതിജീവിച്ച മറ്റൊരു താരമാണ്.

സജന കേരളത്തിനെ അണ്ടര്‍ 23 ടി20 കിരീടത്തിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ വനിത ക്രിക്കറ്റിലെ ഏജ് ഗ്രൂപ്പില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വേഗതയേറിയ ശതകത്തിനും സജന ഉടമയായിരുന്നു. ട്വിന്റി20 ചലഞ്ച് ട്രോഫിയില്‍ ഇന്ത്യ ഗ്രീന്‍ സ്‌ക്വാഡിലേക്ക് താരത്തിനെ തിരഞ്ഞെടുത്തതായിരുന്നു. ഒക്ടോബര്‍ 4 മുതല്‍ 8 വരെയാണ് ടൂര്‍ണ്ണമെന്റ് മൈസൂരില്‍ നടക്കുന്നത്.

Share
Leave a Comment