Latest NewsKerala

ഫ്രാങ്കോയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ തുടരുന്നു; ഹൃദയാഘാത പരിശോധനാ ഫലം നിര്‍ണായകമാകും

ഇന്നലെ കൊച്ചിയില്‍നിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആശുപത്രിയിൽ തന്നെ തുടരുന്നു. ഫ്രാങ്കോയുടെ രക്തസമ്മര്‍ദ്ദം ഉയർന്ന നിലയിൽ തന്നെയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹം. ഇന്നലെ കൊച്ചിയില്‍നിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ ബിഷപ്പിന് ഹൃദയാഘാതമുണ്ടോ എന്ന പരിശോധന നടത്തും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാകും പോലീസിന്റെ തുടർന്നുള്ള നീക്കങ്ങൾ.

ആരോഗ്യനില തൃപ്തികരമെങ്കില്‍ ഇന്നു രാവിലെ 11ന് ബിഷപ്പിനെ പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ ആശുപത്രിയില്‍ എത്തി മജിസ്‌ട്രേറ്റ് നടപടി പൂര്‍ത്തിയാക്കും. ബിഷപ്പിന്റെ നെഞ്ചുവേദനയോടെ അന്വേഷണ സംഘവും പ്രതിരോധത്തിലായിട്ടുണ്ട്. മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം നടക്കില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button