മുംബൈ നഗരത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പാമ്പിന് എംആര്‍ഐ സ്‌കാനിംഗ്. ചികിത്സയ്ക്ക് ശേഷം പാമ്പിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിച്ചു.
ദാംഗാര്‍ എന്ന സ്ഥലത്ത് അടികൊണ്ട് അവശനായ നിലയില്‍ സമീപവാസിയായ ഒരാള്‍ വിഷപാമ്പിനെ കണ്ടെത്തുകയായിരുന്നു. സഹതാപം തോന്നിയ ഇയാള്‍ ഇതിനെ പാമ്പിനെ രക്ഷിക്കുന്ന അനില്‍ കുബലല്‍ എന്ന ആള്‍ക്ക് കൈമാറുകയും ചെമ്പൂരിലെ ക്ലിനിക്കിലെത്തിച്ച പാമ്പിന്റെ നട്ടെല്ല് തകര്‍ന്നിരുന്നതായി വെറ്റിനറി ഡോക്ടര്‍ ദീപ കത്യാല്‍ കണ്ടെത്തുകയുമായിരുന്നു.
നട്ടെല്ലിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാനുള്ള എംആര്‍ഐ സ്‌കാനിംഗ് നടത്തുക എന്നതായിരുന്നു അടുത്ത ഘട്ടം. ഇവരുടെ അപേക്ഷപ്രകാരം റേഡിയോളജിസ്റ്റ് ഡോ. രവി തപര്‍ എംഎംഐ സ്‌കാനിംഗ് നടത്താമെന്ന് സമ്മതിച്ചതോടെ പാമ്പിനെ ഇവിടെയത്തിച്ചു. സാധാരണയായി മനുഷ്യര്‍ക്കുള്ള എംആര്‍ഐ സ്‌കാനിംഗ് നടത്തുന്ന മെഷിനില്‍ തന്നെയായിരുന്നു പാമ്പിന്റെയും സ്‌കാനിംഗ് നടന്നത്. ആദ്യമായാണ് താന്‍ പാമ്പിന്റെ എംആര്‍ഐ സ്‌കാനിംഗ് നടത്തുന്നതെന്ന് ഡോ. രവി തപര്‍ പറഞ്ഞു.
ചികിത്സകളോട് പാമ്പിന്റെ ശരീരം അനുകൂലമായാണ് പ്രതികരിക്കുന്നതെന്ന് ചികിത്സയില്‍ പങ്കാളിയായ ഡോ തൃഷ ഡിസൂസ അറിയിച്ചു. പൂര്‍ണ സുഖം പ്രാപിക്കുന്നതോടെ പാമ്പിനെ കാട്ടേലേക്ക് വിടുമെന്നും ഇവര്‍ പറഞ്ഞു. ആന്തരിക വീക്കം സുഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ചികിത്സയാണ് പാമ്പിന് ലഭിച്ചത്. ചാകാറായ ഒരു പാമ്പിനെ രക്ഷിക്കാനായി അത്തരം ഹൈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍.
Post Your Comments