![jalandar_bishop](/wp-content/uploads/2018/07/jalandar_bishop.png)
കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യംചെയ്യൽ ഇന്നും തുടരും. എന്നാൽ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. . മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിഷപ്പിന്റെ അറസ്റ്റിന് നിയമോപദേശം തേടി ഐജി നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമോപദേശവും തേടിയത്. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന ഡയറക്ടർ ജനറൽ ഓപ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച സ്ഥിതിക്ക് അറസ്റ്റ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിഷപ്പിന്റെ അറസ്റ്റിനുള്ള സാധ്യത ചോദ്യംചെയ്യലിനു ശേഷം തീരുമാനിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘത്തിനു സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ജാമ്യാപേക്ഷയിൽ തടസമില്ലെന്നും ബെഹ്റ പറഞ്ഞിരുന്നു.
Post Your Comments