Latest NewsIndia

യുപിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകം: ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ മുന്‍കൂര്‍ ക്ഷണിച്ച് പോലീസ്

ഏറ്റുമുട്ടൽ ചിത്രീകരിക്കാൻ മാധ്യമങ്ങളെ ക്ഷണിച്ച ശേഷമായിരുന്നു വെടിവയ്പ്പ്

ലക്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ നിരവധി കേസുകളിൽ പ്രതികളായ മുഷ്താക്കിം, നൗഷാദ് എന്നിവരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഏറ്റുമുട്ടൽ ചിത്രീകരിക്കാൻ മാധ്യമങ്ങളെ ക്ഷണിച്ച ശേഷമായിരുന്നു വെടിവയ്പ്പ്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഹിന്ദു സന്യാസികളെ വധിച്ചതടക്കം ആറോളം കൊലപാതക കേസുകളിൽ പ്രതികളായ രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വിശദീകരിക്കുന്നു. പുലർച്ചെ ഇവർ ബൈക്കിൽ പോയപ്പോൾ തടയാൻ ശ്രമിച്ചെങ്കിലും രക്ഷപെട്ടുവെന്നും പിന്നീട് നാല് കിലോമീറ്റർ അപ്പുറത്തുള്ള ഉപയോഗ ശൂന്യമായ സർക്കാർ കെട്ടിടത്തിൽ ഒളിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. തുടർന്ന് സ്ഥലത്തെത്തിയപ്പോൾ രക്ഷപെട്ടവർ പോലീസിന് നേരെ വെടിവച്ചുവെന്നും പിന്നാലെ പോലീസ് പ്രത്യാക്രമണം നടത്തി ഇരുവരെയും വധിച്ചുവെന്നും അലിഗഡ് പോലീസ് മേധാവി പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് ബുധനാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും മുസ്ലിം സമുദായക്കാരാണെന്നാണ് പോലീസ് പറയുന്നത്. 2017 മാർച്ചിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷം 66 പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് സർക്കാർ വിശദീകരണം. ആയിരത്തോളം ഏറ്റുമുട്ടലുകളാണ് ഈകാലയളവിൽ നടന്നത്. നൂറുകണക്കിന് കുറ്റവാളികളെ അറസ്റ്റ് ചെയ്തുവെന്നും സർക്കാർ അവകാശപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button