കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കില്ല എന്ന് റിപ്പോർട്ട്. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. തൃപ്പൂണിത്തറയിലെ ക്രൈം ക്രൈം ബ്രാഞ്ച് ഓഫീസിൽ ബിഷപ്പ് തുടരുന്നു. ചോദ്യം ചെയ്യൽ കേന്ദ്രത്തിലെ സുരക്ഷ കർശനമാക്കി. അതേസമയം നിയമോപദേശം തേടി മധ്യമേഖല ഐജി വിജയ് സാഖറെ ഹൈക്കോടതിയിൽ. സീനിയർ ഗവർണമെന്റ് പ്ലീഡറുമായി ചർച്ച നടത്തി.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്നും താത്കാലികമായി നീക്കി. പകരം മുംബൈയുടെ അതിരൂപത സഹ മെത്രാനായ സഛ് ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനായിരിക്കും പകരം ചുമതല. ബിഷപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നു കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ട്. അതിനായി തനിക്ക് കേരളത്തിലേക്ക് പോകണമെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന്റെ ചുമതലകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കണം എന്നുമാണ് ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടത്.
Post Your Comments