![BREAKING](/wp-content/uploads/2018/09/breaking-002-2.jpg)
കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ അന്വേഷണ സംഘം അറസ്റ്റിനൊരുങ്ങുന്നു. കന്യാസ്ത്രീയെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാകും അറസ്റ്റ് ചെയ്യുക.
ബിഷപ്പിനെ ഇന്നലെ അന്വേഷണസംഘം ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തു. വ്യാഴാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഹൈടെക് സെല്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിനിടെ ആവര്‍ത്തിച്ചു പറഞ്ഞു.
Post Your Comments