Latest NewsIndia

തെലങ്കാനയിലെ ദുരഭിമാന കൊല: പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ ക്കും ബന്ധം: അന്വേഷണ ഉദ്യോഗസ്ഥർ

ഹൈദരാബാദ്: നാടിനെ നടുക്കിയ പട്ടാപ്പകൽ ദുരഭിമാന കൊലയ്ക്ക് പാക് ചാര സംഘടനയായ ഐ എസ് ഐ ക്കും ബന്ധമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. കൊലയാളി ഉൾപ്പെടെ ഏഴു പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ഭാര്യയുടെയും അമ്മയുടെയും കണ്മുന്നിൽ വെച്ചാണ് പ്രണയ് എന്ന യുവാവിനെ അക്രമികൾ വെട്ടി കൊന്നത്.

ഗർഭിണിയായ ഭാര്യ അമൃത വാർഷിണിയെ ഡോക്ടറെ കാണിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു കൊലപാതകം നടന്നത്. പട്ടിക ജാതിക്കാരനായ പ്രണയ് ഉയർന്ന ജാതിക്കാരിയായ അമൃത വാർഷിണിയെ വിവാഹം കഴിച്ചതിലുള്ള പക മൂലമാണ് അമൃതയുടെ വീട്ടുകാർ കൊട്ടേഷൻ നൽകി ഈ കൊലപാതകം ചെയ്യിച്ചതെന്നാണ് കേസ്. പ്രണയിന്റെ വീട്ടുകാർ മതം മാറി ക്രിസ്ത്യൻ ആയവർ ആണ്. മുഖ്യ കൊലപാതകിയായ അസ്‌കർ അലിക്ക് പാകിസ്ഥാൻ ചാര സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.

read also: മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയ ഡോക്ടർ അറസ്റ്റിൽ : ഇരകളായത് നൂറോളം സ്ത്രീകൾ

ഇയാൾ നേരത്തെ ഗുജറാത്ത് ഹോം മിനിസ്റ്റർ ആയിരുന്ന ഹരേൻ പാണ്ട്യയെ വധിച്ച കേസിലെ പ്രതിയാണ്. സംഭവത്തിൽ അമൃത വർഷിണിയുടെ പിതാവിനെ സഹായിച്ചത് ഒരു ലോക്കൽ കോൺഗ്രസ്സ് നേതാവാണെന്നും ആരോപണമുണ്ട്. ഒരു കോടി രൂപയാണ് ഈ കൊലപാതകത്തിന് കൊട്ടേഷൻ. കൊലയാളിയായ അസ്‌കർ അലിയും കൂട്ടരും 2 .5 കോടി രൂപ ചോദിച്ചെങ്കിലും ഒരുകോടിക്ക് ഉറപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button