ലോസ് ആഞ്ചലിസ്: സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍. അമേരിക്കയിലെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് വില്യം റൊബിഷ്യക്സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് അറസ്റ്റിലായത്. നൂറുകണക്കിനു സ്ത്രീകളെ ഇരുവരും ചേര്‍ന്ന് വലയിലാക്കുകയും മയക്കു മരുന്നു നല്‍കി ഇവരെ ലൈംഗികാക്രമണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണത്തില്‍ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോയും ഡോക്ടറുടെ മൊബൈലില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി സ്ത്രീകളാണ് ഇവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. റെസ്റ്റോറന്റുകളിലും ബാറുകളിലും ജോലി ചെയ്തുകൊണ്ടാണ് ഇവര്‍ സ്ത്രീകളെ കണ്ടെത്തിയിരുന്നത്.
മയക്കമരുന്നുകള്‍ നല്‍കിയ ശേഷം ഇവരെ ഡോക്ടറുടെ ന്യൂപോര്‍ട്ട് ബീച്ചിലെ വീട്ടിലെത്തിക്കും തുടര്‍ന്നാണ് ആക്രമണം നടത്തുന്നതും ഇത് വീഡിയോയില്‍ ചിത്രീകരിക്കുന്നതും. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Post Your Comments