Latest NewsNewsIndia

ഐഎസ്‌ഐ പിന്തുണയുള്ള ഭീകരൻ പിടിയിൽ: ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

പഞ്ചാബ്: ഐഎസ്‌ഐ പിന്തുണയുള്ള നാർക്കോ-ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പോലീസ്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇയാളുടെ കൈവശത്ത് നിന്നും പോലീസ് വൻ ആയുധശേഖരം കണ്ടെടുത്തു.

തരൺ ജില്ലയിലെ രാജോകെ ഗ്രാമവാസിയായ യോഗ്‌രാജ് സിംഗ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നും 2 കിലോ ഹെറോയിൻ, 2 എകെ 56 റൈഫിളുകൾ, 25 വെടിയുണ്ടകൾ, 1 പിസ്റ്റൾ, 6 വെടിയുണ്ടകൾ, 1 ടിഫിൻ ബോംബ് , ഒരു കാർ എന്നിവ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു

യുവാക്കളെ തീവ്രവാദത്തിനും, മയക്കുമരുന്ന് വ്യാപാരത്തിനും സജ്ജമാക്കുകയാണ് നാർക്കോ-ടെറർ മൊഡ്യൂളുകൾ ചെയ്തിരുന്നതെന്നും കാനഡ, പാകിസ്ഥാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികൾ സംയുക്തമായാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button