KeralaLatest News

ഇരട്ടക്കൊലപാതകം: അന്വേഷണത്തിനിടെ തെളിഞ്ഞത് 27 കേസുകള്‍

മക്കിയാട്: വയനാട് മക്കിയാട് ദമ്പതികളെ കൊലപ്പെടുത്തിയക്കേസ് അന്വേഷണത്തിനിടെ തെളിഞ്ഞത് ജില്ലയിലെ 27 മോഷണക്കേസുകള്‍. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയായ തൊട്ടില്‍പ്പാലം മരുതോരുമ്മല്‍ വിശ്വനാഥലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേസമയം കൊലപാതകത്തിലെ പ്രതിയെ തിരഞ്ഞപ്പോള്‍ പോലീസിന് തെളിയിക്കാനായത് തുമ്പു കിട്ടാതിരുന്നു 27 മോഷണക്കേസുകളാണ്. ഇതിലെ 16 പേരെ പോലീസ് പിടികൂടുകയും ചെയ്തു.

ഇരട്ടക്കൊല അന്വേഷണത്തിനായി മാനന്തമാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകമെന്ന് സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തില്‍ കള്ളന്മാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. രണ്ടു മാസത്തിനിടെ 700 കള്ളന്മാരെയാണ് ചോദ്യം ചെയ്തത്. വയനാട്, കോഴിക്കോട് ജില്ലകളില്‍ മോഷണം, ഭവനഭേദനം, സംഘം ചേര്‍ന്നുള്ള കവര്‍ച്ച തുടങ്ങിയ കേസുകളില്‍ നേരത്തേ അറസ്റ്റിലായവരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെയാണ് 27 മോഷണക്കേസുകള്‍ തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button