Latest NewsKerala

മഠത്തില്‍ വെച്ച്‌ താൻ പീഡനശ്രമം ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ച്‌; കന്യാസ്ത്രീകൾക്ക് പിന്തുണയുമായി ദയാബായി

മഠത്തിലായിരുന്നപ്പോള്‍ തനിക്കും പീഡനശ്രമം നേരിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. കേരളത്തിലെ മഠത്തില്‍ വെച്ച്‌ പീഡനശ്രമം ചെറുത്തത് താൻ സ്വയം പൊള്ളലേല്‍പ്പിച്ചായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ സമ്മര്‍ദമുണ്ടായി. കന്യാസ്ത്രീമാര്‍ ഇപ്പോഴെങ്കിലും ശക്തമായ നിലപാടെടുത്തത്തില്‍ സന്തോഷമുണ്ടെന്നും ദയാബായി പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയും തുടർന്നുണ്ടായ വിവാദ സംഭവങ്ങളും കത്തി നില്‍ക്കുമ്പോഴാണ് ദയാബായി തനിക്കുണ്ടായ അനുഭവം തുറന്നടിക്കുന്നത്. കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും തയ്യാറാണെന്ന് ബിഷപ്പ് അറിയിച്ചിരുന്നു. ഇന്ന് കേരളത്തിലെത്തിയ അദ്ദേഹം നാളെ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് വിധേയനാകും.

ഇതിനിടെ അദ്ദേഹം നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കന്യാസ്ത്രീക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉള്ളത്. തനിക്കെതിരെ ഉള്ളത് വ്യാജ പരാതിയാണെന്നും കാധ്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയാണെന്നും ഫ്രാങ്കോ പറയുന്നു. ഇതിനിടെ കന്യാസ്ത്രീകൾ നടത്തുന്ന സമരം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button