ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരത്തിന് ദാവൂദ് ഇബ്രാഹിം എത്തിയേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് ഏജന്‍സികൾ മത്സരം വീക്ഷിക്കുമെന്ന് സൂചന. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് പേരും മത്സരം കാണാനെത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൂടാതെ മുംബൈയിലും കറാച്ചിയിലുമുള്ള ദാവൂദിന്റെ കുടുംബാഗങ്ങള്‍ മത്സരം കാണാന്‍ ദുബായില്‍ എത്തിയതായും സൂചനയുണ്ട്.
ഇന്ത്യയെക്കൂടാതെ റഷ്യ, ചൈന, യു.എസ്.എ, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗമാണ് ദാവൂദിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി ശ്രമിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ വാതുവെപ്പാണ് മുൻപ് ദാവൂദ് ഇബ്രാഹിം നടത്തിയിട്ടുള്ളത്.
Post Your Comments