
റാസല്‍ഖൈമ: ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ഫോണിലെ വിവരങ്ങൾ ചോർത്തി അത് സ്വന്തം ഫോണിലേക്ക് അയച്ച യുവതിക്കെതിരെ കേസ്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. താന്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഫോണിലെ വിവരങ്ങള്‍ ലോക്ക് തുറന്ന് പരിശോധിച്ച ശേഷം എല്ലാ വിവരങ്ങളും ഭാര്യയുടെ ഫോണിലേക്ക് മാറ്റിയെന്നായിരുന്നു ഭർത്താവിന്റെ പരാതി.
എന്നാൽ ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യാറുണ്ടെന്നും താന്‍ ഇത് കൈയ്യോടെ പിടികൂടിയപ്പോഴാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടായതെന്നുമാണ് ഭാര്യയുടെ വാദം. ഫോണിന്റെ പാസ്വേര്ഡ് തനിക്ക് പറഞ്ഞുതരികയോ ഫോണില്‍ എന്തെങ്കിലും നോക്കാന്‍ അനുവദിക്കുകയോ ചെയ്യാറില്ലെന്നും ഇവര്‍ മൊഴി നല്കുകയുണ്ടായി.
Post Your Comments