ചെന്നൈ: പങ്കാളിയുടെ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്. ഭാര്യയ്ക്കെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഗാര്‍ഹിക പീഡന നിയമം പോലെ ഒരു നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്.
Also Read:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ ശ്രീധരനോ?- ലക്ഷദ്വീപ് ബിജെപിയുടെ പ്രതികരണം കാണാം
ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ് വൈദ്യനാഥൻ അഭിപ്രായപ്പെട്ടു. പരാതി നല്‍കിയ സ്ത്രീ ഹര്‍ജിക്കാരനെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും നിര്‍ഭാഗ്യവശാല്‍ ഗാര്‍ഹിക പീഡന നിയമത്തില്‍ പങ്കാളിക്കെതിരെ പരാതി നല്‍കാനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പങ്കാളി ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്ക് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കുടുംബകോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഉത്തരവിന് നാലുദിവസം മുൻപാണ് പങ്കാളി ഡോക്ടര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. കേസിന്റെ പേരില്‍ ജോലിയില്‍ നിന്നും ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
നിയമത്തിൽ അത്തരത്തിലൊരു സാധ്യത നിലനിൽക്കാത്തിടത്തോളം നിയമം അനുശാസിക്കുന്ന നീതി മാത്രമേ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നടപ്പിലാവുകയുള്ളൂ. അതേ സമയം നിയമത്തെ പലരും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ സാധ്യത കൂടുതലാണ്.
Post Your Comments