കോട്ടയം : ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലനടത്തിയ ശേഷം വീട്ടില്‍ നിന്ന്
പോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടിച്ചത്.
വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യപാനത്തിനും ദുര്‍നടപ്പിനും പുറമേ ഭര്‍ത്താവ് സഹോദരന്റെ വീട്ടിലേക്കാണ് സഹായങ്ങള്‍ നല്കിയിരുന്നതെന്നും റോസന്ന പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇതിന്റെ പേരിൽ വഴക്ക് നടന്നിരുന്നു. ഇതോടെ വീട്ടില്‍ മൂന്ന് ദിവസമായിആഹാരം വെച്ചിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍നിന്ന് ആഹാരം കൊണ്ടുവന്ന് മകനും ഭര്‍ത്താവും കഴിക്കും.
സംഭവദിവസം രാത്രി ബിരിയാണി കൊണ്ടുവന്ന് റോസന്നയ്ക്ക് നല്‍കാതെ ഇരുവരും കഴിച്ചു. മിച്ചമുണ്ടായിരുന്നത് സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് നല്‍കിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് റോസന്ന പോലീസിനോട് പറഞ്ഞു റോസന്നയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. ഇവരുടെ മകന്‍ ജോയലിനെ മാത്യുവിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി.
Post Your Comments