അടൂർ: ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസങ്ങൾ. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ്(76) മരിച്ചത്. ഇയാളുടെ മരണകാരണം വ്യക്തമല്ല. ഭാര്യക്കൊപ്പം കിടന്ന ഫിലിപ്പോസ് ചെറിയാന്റെ മൃതദേഹത്തിന് നാലു ദിവസത്തെ പാഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.
ഫിലിപ്പോസും ഭാര്യ അല്‍ഫോണ്‍സയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോണ്‍സ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ദമ്പതികളുടെ മകളെ വിവരമറിയിക്കുകയായിരുന്നു. ഫിലിപ്പോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി എത്തുമ്പോഴാണ് മരണവിവരം അറിയുന്നത്.
സംഭവത്തിൽ വലിയ ഭീതിയിലാണ് കുടുംബവും നാട്ടുകാരും. നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിന്റെ മരണകാരണം വ്യക്തമല്ലാത്തതോടെ പല സംശയങ്ങളും ഉയർന്നു വരുന്നുണ്ട്.
Post Your Comments